Kerala

ചുമ്മാ സിനിമ പിടിക്കുമ്പോലെയല്ല പൊതുപ്രവര്‍ത്തനം; ജൂഡ് ആന്റണിക്ക് ചുട്ടമറുപടിയുമായി എംഎം മണി

കൊച്ചി: പിണറായി മന്ത്രിസഭയിലേക്ക് കയറിയ എംഎം മണിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയുടെ വകയും പരിഹാസം ഉണ്ടായിരുന്നു. എംഎം മണിയുടെ വിദ്യാഭ്യാസ യോഗ്യത പറഞ്ഞായിരുന്നു ജൂഡിന്റെ പരിഹാസം. ചുട്ട മറുപടി തന്നെ എംഎം മണി നല്‍കി. പഠിച്ചത് ജീവിതത്തിന്റെ സ്‌കൂളിലാണെന്ന് മണി പറഞ്ഞു.

ചുമ്മാ സിനിമ പിടിക്കുമ്പോലെയല്ല പൊതുപ്രവര്‍ത്തനമെന്നും മണി വ്യക്തമാക്കി. സിനിമ പിടിക്കുന്നത് കൂടുതല്‍ ലാഭമുണ്ടാക്കാനാണ്, എന്നാല്‍ പൊതുപ്രവര്‍ത്തനം ത്യാഗമാണെന്നും മണി ജൂഡിന് മറുപടിയായി നല്‍കി. എപ്പോഴാണ് ശത്രുക്കള്‍ തല്ലിക്കൊല്ലുന്നതെന്ന് ഉറപ്പില്ലാതെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

50 കൊല്ലമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയിട്ട്. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടു. തനിക്ക് സിനിമാക്കാരന്റെ ചീട്ട് ആവശ്യമില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button