NewsIndia

ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിക്കില്ല : പ്രധാനമന്ത്രി

ചണ്ഡീഗഡ്: സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കില്ല”.നമ്മുടെ കര്‍ഷകര്‍ക്ക് ആവശ്യമായ വെള്ളം കിട്ടാന്‍ ഏതറ്റം വരെ പോകാനും ഇന്ത്യ തയ്യാറാണെന്നും മോദി പറയുകയുണ്ടായി.പഞ്ചാബിലെ ഭാട്ടിന്തയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജലക്ഷാമം പരിഹരിക്കാനായി പ്രത്യേത ടാസ്‌ക് ഫോഴ്‌സ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പപറഞ്ഞു.അതോടൊപ്പം പാകിസ്താന്‍ ജനതയോട് കള്ളനോട്ടിനെതിരെയും അഴിമതിക്കുമെതിരെയും പോരാടാന്‍ ഭരണകൂടത്തോട് പാക് ജനത ആവശ്യപ്പെടണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി.1960 സെപ്തംബര്‍ 19-ന് അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും പാക്കിസ്താന്‍ പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി,സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും,പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനുമാണ്. കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് . നിലവിൽ കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button