NewsIndia

നെഹ്‌റു കുടുംബവുമായി സാക്കിർ നായിക്കിന്റെ സംഘടനക്ക് ബന്ധം : ആരെയും അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി തെളിവുകൾ പുറത്ത്

ന്യൂഡൽഹി: തീവ്രവാദബന്ധത്തേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ അന്വേഷണം നേരിടുന്ന സാക്കിർ നായിക്കിന്റെ നിരോധിത സംഘടനയ്ക്ക് നെഹ്രു കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്.ജനം ടി വി യാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്.സോണിയാഗാന്ധി ചെയർ പേഴ്സണും, രാഹുൽ ഗാന്ധി ബോർഡ് ഓഫ് ട്രസ്റ്റീസിൽ അംഗവുമായ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ലക്ഷക്കണക്കിനു രൂപ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ നിന്നു സംഭാവനയായി സ്വീകരിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ അലഹബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമലാ നെഹ്രു മെമ്മോറിയൽ ആശുപത്രിയ്ക്കും സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും റിപോർട്ടുണ്ട്.

50 ലക്ഷത്തിന്റേയും, 25 ലക്ഷത്തിന്റേയും രണ്ടു സംഭാവനകളാണ് സോണിയാഗാന്ധി ചെയർമാനും, രാഹുൽ ഗാന്ധി ബോർഡ് ഓഫ് ട്രസ്റ്റീസിൽ അംഗവുമായ ചാരിറ്റബിൾ ട്രസ്റ്റ്, ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആവശ്യപ്പെട്ടത്. അതേസമയം 50 ലക്ഷം സംഭാവനയായി ആവശ്യപെട്ട കാര്യമാണ് ആദ്യം പുറത്ത് വന്നത്.അതേസമയം പുറത്തു വന്നിരിക്കുന്ന രേഖകൾ പ്രകാരം ഈ രണ്ടു സംഭാവനകൾക്കും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് നേരിട്ട് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനോട് അപേക്ഷിച്ചതായാണ് വിവരം.
എന്നാൽ അതേസമയം ഇതുസംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ തയ്യാറായിട്ടില്ല.ഇതോടെ സാക്കിർ നായിക്കുമായുള്ള കോൺഗ്രസ് പാർട്ടിക്കുള്ള ബന്ധം ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button