Latest NewsNewsIndia

ക്രിസ്മസ് ഇസ്ലാമിക വിരുദ്ധം, സക്കീര്‍ നായിക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പൊങ്കാല പ്രവാഹം

ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച് ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. ഇതോടെ സക്കീര്‍ നായിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ‘ഹാപ്പി ക്രിസ്മസ് സക്കീര്‍ നായിക്’ എന്ന് ആശംസകള്‍ നേര്‍ന്നാണ് പലരും തിരിച്ചടിച്ചത്. മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ചിലര്‍ കുറിച്ചു. ഒട്ടേറെ മലയാളികളും സക്കീറിനു മറുപടി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സക്കീര്‍ കുറിപ്പ് പിന്‍വലിച്ചു.

Read Also: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാർ: ചൈനീസ് വിദേശകാര്യമന്ത്രി

ഫെയ്‌സ്ബുക്കിലൂടെയാണ് സക്കീര്‍ നായിക്ക് വിവാദ പരാമര്‍ശം നടത്തിയത്. ‘മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങള്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. പതിവ് ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും അനുവദനീയമല്ല’ എന്നായിരുന്നു സക്കീറിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button