India

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

മുംബൈ : മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റായ്പൂരില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. നവ്രതന്‍ ഗൊലച്ച എന്നയാണ് അറസ്റ്റിലായത്. വിദേശത്ത് കാണപ്പെടുന്ന അടയാളങ്ങളോടു കൂടിയ 7.3 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇയാളില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകളും പിടികൂടി. ഛത്തിസ്ഗഡിലെ ദുര്‍ഗില്‍നിന്നു വാങ്ങിയ സ്വര്‍ണം മുംബൈയിലെ സാവേരി മാര്‍ക്കറ്റിലേക്കുള്ളതായിരുന്നെന്നു പിടിയിലായ ആള്‍ കസ്റ്റംസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ നവ്രതന്‍ ഗൊലച്ചയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button