KeralaNews

നോട്ട് നിരോധനവും ആര്‍.എസ് .എസ് നിലപാടും ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വെളിപ്പെടുത്തുമ്പോള്‍ : മനോരമയില്‍ ലേഖകന്‍ സുജിത് നായര്‍ എഴുതിയത് തെറ്റിപ്പോയല്ലോ എന്ന് വ്യക്തമാക്കിക്കൊണ്ട്

എനിക്ക് ഏറെ സ്‌നേഹവും ഇഷ്ടവുമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ‘മനോരമ’യുടെ സുജിത് നായര്‍. തന്റേതായ ഒരു ശൈലി സുജിത്തിന്റെ എഴുത്തിലുണ്ട്. പിന്നെ ഒരുപാട് പ്രത്യേക സ്റ്റോറികള്‍ സുജിത് ‘മനോരമ’ യിലൂടെ ജനങ്ങളിലെത്തിച്ചു. വസ്തുതാപരമാണ് അവയെല്ലാം എന്ന് ആരും പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ കോളവും ഞാന്‍ പതിവായി ശ്രദ്ധിക്കാറുണ്ട്. എന്നാലിന്നിപ്പോള്‍ ( ഇന്നത്തെ ‘മനോരമ’ പത്രം നോക്കൂ; എഡിറ്റ് പേജ്). അച്ചടിച്ചുവന്നതില്‍ ഒരു പാകപ്പിഴ. നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കാന്‍ ആര്‍ എസ് എസ് തയ്യാറാവുന്നില്ല എന്നതാണ് വിഷയം. അതിന്റെ അടിസ്ഥാനം പുതിയ കറന്‍സി പിന്‍വലിക്കലും . അതുകൊണ്ടൊക്കെ തന്നെ അതിനു രാഷ്ട്രീയവും സംഘടനാപരവുമായ വലിയ പ്രാധാന്യമുണ്ടല്ലോ. കറന്‍സി നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മോദിക്ക് സംഘത്തിന്റെ പിന്തുണയില്ല എന്നത് ഒരു ബന്ദ് ദിവസം ‘മനോരമ’ പറയുന്നു എന്നത് ചെറിയ കാര്യമല്ല. അതിലദ്ദേഹം പറയുന്നു: ‘ മോദിക്ക് പണ്ടേ ഹൃദയബന്ധമുള്ള ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ഒരക്ഷരം ഉരിയാടിയിട്ടില്ല. വക്താവ് മന്‍മോഹന്‍ വൈദ്യയും ഔദ്യോഗിക പ്രതികരണത്തിന് മുതിര്‍ന്നില്ല.’ അതിനു താഴെയായി ആര്‍ എസ് എസ് സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാറിന്റെ പ്രസ്താവനയെക്കുറിച്ചു പറയുന്നുണ്ട്. അത് ഔദ്യോഗിക നിലപാടാണ് എന്ന് കരുതേണ്ടതല്ലേ. അവിടെ എന്താണ് സംശയത്തിനടിസ്ഥാനം. അതൊന്നുമല്ല തെറ്റിയത്., സുജിത് നായര്‍. താങ്കള്‍ സൂചിപ്പിച്ച മന്‍മോഹന്‍ വൈദ്യ തന്നെ ഇതുസംബന്ധിച്ചു പ്രസ്താവനയിറക്കിയിരുന്നു. നവംബര്‍ 22 ന് . അതിന്റെ കോപ്പി ഞാന്‍ ഇതൊന്നിച്ചു ചേര്‍ക്കുന്നുണ്ട്. സംശയത്തിനടിസ്ഥാനമില്ലാത്ത പിന്തുണയാണ് ആര്‍ എസ് എസ് ഇക്കാര്യത്തില്‍ മോഡി സര്‍ക്കാരിന് നല്‍കിയത് എന്നതാണ് അത് കാണിച്ചുതരുന്നത്. ‘ The decision taken by the Govt of India to demonetize high value currency notes is in national interest and with the honest intention of setting in motion cleaner and transparent monetary transactions and practices in the coutnry. It’s impact is being felt everywhere’.

അവസാനത്തെ ഖണ്ഡികയില്‍ അദ്ദേഹം തുടരുന്നു : ‘ We appeal to the people to co operate and support the govt in this noble endeavour, irrespective of the temperory but unavoidable inconvenience being caused. We are confident that the ptariotic people of Bharath will cooperate with the govt for a better tomorrow’.

ആര്‍ എസ് എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖിന്റെ പ്രസ്താവന ‘മനോരമ’ കാണാതെപോയതാവാം. സ്വാഭാവികമായ വിട്ടുപോക്കാവാം അത്. ഏതുപത്രത്തിനും അതൊക്കെ ഇടക്കൊക്കെ സംഭവിച്ചുകൂടായ്കയില്ല. പക്ഷെ ജെ നന്ദകുമാറിന്റെ പ്രസ്താവന അവര്‍ കണ്ടിട്ടുമുണ്ട്. എന്നിട്ടും ഇങ്ങനെയൊക്കെ പറയേണ്ടിവന്നു എന്തുകൊണ്ടാണ്?. ആര്‍ എസ് എസ് ഇക്കാര്യത്തില്‍ മോദിക്കെതിരെയാണ് എന്ന് ബോധ്യപ്പെടുത്താനുള്ള ‘മനോരമ’ യുടെ പ്രത്യേക താല്പര്യം കൊണ്ടാവുമോ?.

കെവിഎസ് ഹരിദാസ്

patrss

 

shortlink

Related Articles

Post Your Comments

Related Articles


Back to top button