International

ഉഗാണ്ടയിൽ ഏറ്റുമുട്ടൽ : 62 മരണം

കസീസ്: പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കസീസിൽ സായുധ ഗോത്ര വിഭാഗവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 62 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരും മറ്റുള്ളവര്‍ വിഘടനവാദികളുമാണ്.

കസീസ് നഗരത്തില്‍ ഉഗാണ്ടന്‍ പൊലീസും ആര്‍മിയും നടത്തിയ സംയുക്ത പട്രോളിങിനിടെ വിഘടനവാദികള്‍ ഗ്രനേഡ് എറിഞ്ഞു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതിനെ തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ നാല് വിഘടനവാദികള്‍ ആദ്യം കൊല്ലപ്പെടുകയും, സംഘര്‍ഷം പിന്നീട് വിവിധയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button