Kerala

നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം ; തിരിച്ചടിക്കുമെന്ന് മാവോവാദികള്‍

മലപ്പുറം : നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മണ്ണള ചോലനായ്ക്ക ആദിവാസി കോളനിയില്‍ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. വന്നത് വിക്രം ഗൗഡയും സോമനും ഒരു സ്ത്രീയുമടക്കം ഏഴു പേരാണെന്നും പോലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ഏഴ് കിലേമീറ്റര്‍ അകലെയുള്ള കോളനിയാണ് മണ്ണള ചോലനായ്ക്ക ആദിവാസി കോളനി. ആദിവാസികളില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങിയ മാവോവാദികള്‍ പോലീസ് നടപടിക്കെതിരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടുപേരെ കൊന്നത് കൊണ്ട് പോരാട്ടം അവസാനിക്കില്ലെന്നും തങ്ങളില്‍ ആര്‍ക്കും പോലീസ് നടപടിയില്‍ പരിക്കേറ്റിട്ടില്ലെന്നും ഇവര്‍ ആദിവാസികളോട് പറഞ്ഞതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button