NewsIndia

കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് പ്രവേശിപ്പിച്ചത്.

ത്വക്ക് രോഗത്തെത്തുടര്‍ന്നുണ്ടായ അലര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ രാജാത്തി അമ്മാള്‍, മകന്‍ സ്റ്റാലിന്‍, ദയാനിധി മാരന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചു ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്ന് പോകാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button