International

ശക്തമായ ഭൂചലനം; റോഡുകളും നിരവധി വീടുകളും തകര്‍ന്നു

ലിമ: തെക്കുകിഴക്കന്‍ പെറുവിനെ വിറപ്പിച്ച് ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം പുനോ റീജിയണിലായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. സംഭവത്തില്‍ റോഡുകളും തകര്‍ന്നിട്ടുണ്ട്. ലാമ്പ ടൗണില്‍നിന്നും 58 കിലോ മീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button