Gulf

ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികള്‍ മരിച്ചു; കുവൈത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കുവൈത്തില്‍ രോഗങ്ങള്‍ വ്യാപിക്കുന്നു. അസുഖങ്ങളെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികള്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുവൈത്ത് സിറ്റിയില്‍ മഴയും തണുപ്പും കൂടിവരികയാണ്.

മഴക്കാല രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഈജിപ്ഷ്യന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. ശൈത്യം മൂലം ശ്വാസതടസ്സം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാണ് മരണത്തിന് കാരണമാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ മൂന്നു പേര്‍ മുബാറക്ക് അല്‍ കബീര്‍ ആശുപത്രിയിലും രണ്ട് പേര്‍ ഫര്‍വാനിയ ഗവര്‍ണറെറ്റിലെ വിവിധ കേന്ദ്രങ്ങളിലും വെച്ചാണു മരണപ്പെട്ടത്.

സ്ഥിതിഗതികള്‍ വഷളായതോടെ രാജ്യത്തെ മുഴുവന്‍ ആശുപത്രികളിലുമുള്ള അത്യാഹിത വിഭാഗത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button