International

ഡ്രൈവിങ്ങിനിടെ ഫേസ്ബുക് ലൈവ് യുവാവിന് പിന്നീട് സംഭവിച്ചത്

പ്രൊവിഡന്‍സ്: ഡ്രൈവിങ്ങിനിടെ ഫേസ്ബുക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യവേ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ റോഹ്ഡ് ഐലന്‍ഡ് തലസ്ഥാനമായ പ്രൊവിഡന്‍സിലെ ദേശീയപാത റൂട്ട് സിക്‌സില്‍ വച്ച് ഒനാസി ഓലിയോ റോജസ് എന്ന യുവാവ് ആണ് വാഹനാപകടത്തില്‍പ്പെട്ടത്.

160 കിമീ സ്പീഡില്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റോജസ് ഫേസ്ബുക്ക് ലൈവില്‍ വന്നത് ഒരു കൈയില്‍ ഫോണ്‍ പിടിച്ച് തത്സമയ സംപ്രേക്ഷണം നല്‍കി കാറോടിച്ച റോജസിന് പൊടുന്നനെ നിയന്ത്രണം നഷ്ടമാക്കുകയും, ഒരു ട്രക്കിന് പിറകില്‍ ഇടിച്ച കാർ ദേശീയപാതയിലെ മൂന്ന് ലൈനുകളിലൂടെ തെന്നിമാറി വശത്തെ കോണ്‍ക്രീറ്റ് ബീമില്‍ ഇടിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് റോജസിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കൊന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button