KeralaNews

റേഷന്‍ കടകള്‍ കാലി : ജനങ്ങള്‍ ആശങ്കയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ കാലിയായി. അരിയും ഗോതമ്പും ഉള്‍പ്പെടെ റേഷന്‍ വസ്തുക്കള്‍ കടകളില്‍ എത്തിയിട്ട് നാളുകളായിട്ടും സര്‍ക്കാരും ഭക്ഷ്യവകുപ്പും നിസംഗതയില്‍. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ വരവ് വീണ്ടും നിലച്ചതോടെയാണ്് റേഷന്‍ വിതരണം സംസ്ഥാനത്ത് വീണ്ടും തടസപ്പെട്ടരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി റേഷന്‍ വിതരണം തടസപ്പെടുന്നത്.

തൊഴിലാളികളുടെ അട്ടിക്കൂലി പ്രശ്‌നമാണ് എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നുള്ള റേഷന്‍ വസ്തുക്കളുടെ വരവ് നിലയ്ക്കാന്‍ കാരണം.
കഴിഞ്ഞമാസം ഈ പ്രശ്‌നം ഉണ്ടായപ്പോള്‍ ചര്‍ച്ചയിലുടെ താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടാകാഞ്ഞതിനാല്‍ തെഴിലാളികള്‍ വീണ്ടും ഇടഞ്ഞതാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥക്കു കാരണം.

കരട് മുന്‍ഗണനാ പട്ടികയിലെ 1.54 കോടി ഗുണഭോക്താക്കള്‍ക്ക് അഞ്ചു കിലോഗ്രാം ധാന്യം സമ്പൂര്‍ണ്ണ സൗജന്യ നിരക്കിലും 1.21 കോടി മുന്‍ഗണന ഇതര ഗുണഭോക്താക്കള്‍ക്ക് രണ്ട് കിലോഗ്രാം അരി രണ്ടു രൂപ നിരക്കിലും ബാക്കി വരുന്ന 65 ലക്ഷം മുന്‍ഗണന ഇതര ഗുണഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാം ആട്ടയും ശേഷിക്കുന്നവര്‍ക്ക് അരി ലഭ്യമായ അളവിലും വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും നിലവില്‍ ആര്‍ക്കും ഒരു മണി അരിപോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്്. സംസ്ഥാനത്തെ 22 എഫ്.സി.ഐ ഡിപ്പോകളില്‍ നിന്നുമുള്ള റേഷന്‍ വസ്തുക്കളുടെ വരവ് നിലച്ചിരിക്കുകയാണ്്.

കഴിഞ്ഞ തവണ അട്ടിക്കൂലി പ്രശ്‌നത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചപ്പോള്‍ ഭക്ഷ്യതൊഴില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ അടുത്തതവണ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലോഡ് കയറ്റാന്‍ വിസമ്മതിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button