NewsInternational

വാശിയേറിയ മത്സരത്തില്‍ സുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരി ശ്രീനിധി ഷെട്ടിക്ക്

മനില: വീണ്ടുമൊരു ലോകസൗന്ദര്യമത്സരത്തില്‍ ഇന്ത്യന്‍ സുന്ദരിക്ക് കിരീടം. അവസാന റൗണ്ടുവരെ ആകാംക്ഷ നിറഞ്ഞ മിസ് സൂപ്രാനാഷണല്‍ 2016 സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയുടെ ശ്രീനിധി ഷെട്ടി കിരീടം ചൂടി.

വെനിസ്വേലയുടെ വലേറിയ വെസ്‌പോളി ഫസ്റ്റ് റണ്ണര്‍ അപ്പും സുരിനാമിലെ ജസീല പിഗോട്ട് സെക്കന്റ് റണ്ണര്‍ അപ്പും ആയി. ശ്രീലങ്കന്‍ സുന്ദരി മരിയം ജയസിരി നാലാം സ്ഥാനത്തും ഹംഗറിയിലെ കോരിന്ന കോക്‌സിസ് അഞ്ചാം സ്ഥാനത്തുമെത്തി. 2014ലെ സൂപ്രാ നാഷണല്‍ പട്ടം നേടിയ ആഷാ ഭട്ട് ഇതിനു മുമ്പ് ഈ കിരീടം നേടിയിരുന്നു.

യമഹ ഫാസിനോ മിസ് ദേവ സൂപ്രാ നാഷണല്‍ 2016ല്‍ വിജയി ആയിരുന്നു ശ്രീനിധി ഷെട്ടി.
സൂപ്രാനാഷണല്‍ സുന്ദരിപ്പട്ടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ശ്രീനിധി. കഴിഞ്ഞവര്‍ഷത്തെ കിരീട ജേതാവായ പരാഗ്വേയുടെ സ്റ്റെഫാനിയ പുതിയ സുന്ദരിയെ കിരീടമണിയിച്ചു.

shortlink

Post Your Comments


Back to top button