NewsGulf

ദുബായിൽ വാഹനാപകടം: അഞ്ച് മരണം

ദുബായ്: ഇന്ന് രാവിലെ ഗർഹൂദിലേക്കുള്ള അൽ റബാത്ത്‌ റോഡിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. 20 തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

ബസ് വെട്ടിപ്പൊളിച്ചാണ് ബസിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. നാലുപേർ സംഭവസ്ഥല​ത്തും​​ ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button