News

ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറെയുണ്ട്’; അവര്‍ക്കെല്ലാം സിപിഐഎമ്മിലേക്ക് വരാമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറേയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍പൊക്കെ ബിജെപി വിട്ടാല്‍ എവിടെ പോകും എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. നല്ലയാളുകള്‍ ബിജെപി വിട്ടുവരാന്‍ മടിക്കേണ്ട. അവര്‍ക്ക് സിപിഐഎമ്മിലേക്ക് വരാമെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് ഉരുള്‍പൊട്ടലിന് വിധേയമാകുകയാണ്. ആര്‍എസ്എസ് അല്ലാത്തവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തികഞ്ഞ ആര്‍എസ്എസുകാരനായ കുമ്മനം രാജശേഖരന്‍ ബിജെപിയെ അടക്കി വാഴുകയാണ്. ഇതുമൂലം ആ പാര്‍ട്ടിക്കകത്ത് വീര്‍പ്പുമുട്ടി കഴിയുന്ന പ്രവര്‍ത്തകര്‍ ഏറെയുണ്ട്. ആര്‍എസ്എസ് ആശയപ്രചാരണത്തിനല്ല, അക്രമത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇതവരുടെ നാശത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button