NewsIndia

കൊൽക്കത്തയിലെ മാളിൽ തീപിടുത്തം

കൊൽക്കത്ത: കൊൽക്കത്തയിലെ മാളിൽ തീപിടുത്തം. കൊൽക്കത്തയിലെ പ്രശസ്തമായ സൗത്ത് സിറ്റി മാളിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് മാളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അപകട കാരണമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. പക്ഷെ സ്ഥിരീകരണം വന്നിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. അഞ്ച് ഫയർ എൻജിനുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button