Latest NewsIndiaFood & Cookery

ആയിരം രൂപയ്ക്ക് ചായ കുടിക്കണോ? എങ്കിൽ കൊൽക്കത്തയിലേക്ക് വണ്ടി കയറിക്കോളൂ…

1000 രൂപ വിലയുള്ള ചായയാണ് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്

ഒരു ചായയും കുടിച്ച് വിശേഷങ്ങൾ പറഞ്ഞിരിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും
ഉണ്ടാവില്ല. പലർക്കും ചായ ഒരു ഭക്ഷണ പാനീയം എന്നതിലുപരി അതിൽ വ്യത്യസ്തത തേടുന്നവരും രുചി കൂട്ടാൻ പൊടിക്കൈകൾ പ്രയോഗിക്കുന്നവരും വരെ നമുക്കിടയിലുണ്ട്.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ചായകടയും കടയിലെ വ്യത്യസ്തതരം ചായയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 1000 രൂപ വിലയുള്ള ചായയാണ് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്.

കൊൽക്കത്തയിലെ മുകുന്ദപുരിൽ പാർഥ പ്രതിം ഗാംഗുലി എന്നയാൾ നടത്തുന്ന ചായക്കടയിലാണ് ആയിരം രൂപ വിലയുള്ള ചായ വിൽക്കുന്നത്. എന്നു കരുതി വില കുറഞ്ഞ നിരക്കിൽ ലഭിക്കില്ലെന്നല്ല ഒരു കപ്പിന് പന്ത്രണ്ട് രൂപ മുതലുള്ള ചായയും ഇവിടെ ലഭ്യമാണ്.

രുചികളിലെ വ്യത്യസ്തതയാണ് ചായയുടെ വില നിശ്ചയിക്കുന്നതിലെ പ്രധാന ഘടകം. നൂറോളം വ്യത്യസ്ത രുചിയിലുള്ള ചായകൾ ഈ കടയിൽ ലഭിക്കും.

ഇനി ആയിരം രൂപ വില വരുന്ന ചായയുടെ പ്രത്യേകത എന്താണന്നല്ലേ…കിലോ ഗ്രാമിന് മൂന്നു ലക്ഷത്തോളം വിലവരുന്ന ബോ ലേ ടീയാണ് 1000 രൂപയുടെ ചായയിൽ ഉപയോഗിക്കുന്നത്. ചൈനയിലെ യുനാനിൽ മാത്രം നിർമിക്കുന്ന തേയിലകളാണ് ഇവ. തേയില കാലങ്ങളോളം എടുത്തുവച്ച് ഉണക്കി ഉപയോഗിക്കുന്ന ചായയാണിത്.

ഇനിയുമുണ്ട് വ്യത്യസ്തതരം ചായകൾ സിൽവർ നീഡിൽ വൈറ്റ് ടീ, ലാവെൻഡർ ടീ, ചെമ്പരത്തി ടീ, വൈൻ ടീ, തുളസി-ഇഞ്ചി ചായ തുടങ്ങി നിരവധി വ്യത്യസ്ത ചായകളും ഇവിടെയുണ്ട്.

ഏഴു വർഷം മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ്പാർഥയുടെ മനസിൽ ഈ വ്യത്യസ്തമായ ചായക്കടയെക്കുറിച്ചുളള ചിന്ത ഉദിക്കുന്നത്. എന്നാൽ, പതിവ് രീതിയിൽ നിന്ന് മാറി എങ്ങനെ വ്യത്യസ്ത തേടാമെന്ന ചിന്തയിൽ നിന്നാണ് ഈ ചായക്കടയുടെ തുടക്കം കുറിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button