Kerala

തമിഴ്‌നാട്ടിലെ സ്ത്രീ സുരക്ഷ നഷ്ടമാകുകയാണെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: തമിഴ്‌നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാകുന്നതെന്ന് സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അവതാരകയുമായ ഭാഗ്യലക്ഷ്മി. ജയലളിതയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍വെച്ചാണ് ജയലളിതയെ ആദ്യമായി കാണുന്നത്.

ഒരു അത്ഭുത കാഴ്ചയായിരുന്നു അതെന്നും അവരെ ഓര്‍ത്ത് തമിഴ്നാട്ടിലെ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഡബ്ബിങ് സമയത്താണ് ജയലളിതയെ സ്റ്റുഡിയോയില്‍വെച്ച് കാണുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

തൊട്ടപ്പുറത്തെ ഫ്‌ളോറില്‍ ഷൂട്ടിങുണ്ടെന്നറിഞ്ഞ് ഡബ്ബിങിനിടയില്‍ ഓടി ചെന്നതാണ് ജയലളിതയെ കാണാന്‍ വേണ്ടി മാത്രം.. ഷോട്ട് കഴിഞ്ഞ് സ്വന്തം പേരെഴുതിയ കസേരയില്‍ വന്നിരുന്ന് സ്വന്തം എയര്‍ കൂളറിന്റെ തണുത്ത കാറ്റില്‍ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന അവര്‍ അന്നെനിക്കൊരു അത്ഭുത കാഴ്ചയായിരുന്നു. അത് വെറുമൊരു ജാട വായനയല്ല എന്ന് ആ ശരീര ഭാഷയില്‍ തന്നെ മനസ്സിലായി. നാല് ദിവസം ഡബ്ബിംഗ് നടന്നപ്പോഴും ജയലളിതയെ കാണാനായി എന്നും ഞാന്‍ ആ ഷൂട്ടിങ് സെറ്റില്‍ പോകുമായിരുന്നു.

അന്നും ഒരു ചെറു പുഞ്ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവുമെന്നല്ലാതെ മറ്റുളളവരുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് അപൂര്‍വമായിരുന്നു.. എല്ലാം തികഞ്ഞ ഒരു മുഖ്യമന്ത്രിയെ തമിഴ് ജനതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button