Technology

കിടിലന്‍ ഓഫറുകളുമായി ലെനോവോ കെ6 പവര്‍ എത്തി

ലെനോവ കെ6 പവര്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇന്ത്യയില്‍ വിൽപ്പന തുടങ്ങി.പഴയ ഫോൺ എക്സേഞ്ച് ചെയ്ത് വാങ്ങിയാല്‍ 9,999രൂപ വിലയുള്ള ഈ ഫോൺ ഫ്ലിപ്പ്കാര്‍ട്ട് 8000 രൂപയ്ക്ക് നൽകും. ഒപ്പം കെ6 പവര്‍ വാങ്ങുന്ന 10,000 പേര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നുണ്ട്.

4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍ സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ കളറുകളില്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഓപ്പറേറ്റിങ് സിസ്റ്റം. ലെനോവയുടെ പ്യൂവര്‍ യുഐ സ്കിൻ, 4000 എംഎഎച്ച് ബാറ്ററി. ഡോണ്‍ബി ആറ്റം ഓഡിയോ എന്‍ഹാന്‍സ്മെന്‍റ് , തീയറ്റര്‍ മാക്സ് വീഡിയോ കണ്‍സപ്ഷന്‍ സര്‍വീസ്, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയാണ് കെ6 പവറിന്റെ പ്രത്യേകതകൾ. 5 ഇഞ്ച് ഫുള്‍ എച്ച്ഡി യാണ് ഫോണിന്‍റെ സ്ക്രീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button