India

മമതയുടെ വിമാനം നിലത്തിറക്കാന്‍ അനുവദിച്ചില്ല: ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി● ഇന്ധനം തീരാറായി എത്തിയ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ അനുമതി നല്‍കാതെ വൈകിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്ക് സസ്പെന്‍ഷന്‍. മമത സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കു പുറമെ, ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുരെയുമാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെന്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നോട്ട് അസാധുവാക്കലിനെതിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്ക് തിരികെ പോവുകയായിരുന്നു മമത. ഇന്ധനം തീരാറായ വിമാനം കൊൽക്കത്ത വിമാനത്താവളത്തിനടുത്ത് എത്തിയെങ്കിലും ഉടനെ ഇറക്കാന്‍ അനുമതി നല്‍കിയില്ല. ഈ വിമാനം ഉള്‍പ്പടെ ഏഴ് വിമാനങ്ങൾ ആ സമയം ലാന്‍ഡിംഗ് അനുമതി തേടി ആകാശത്തുണ്ടായിരുന്നതാണ് താമസം നേരിടാൻ കാരണം.

സംഭവം വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. വിമാനം തകര്‍ത്ത് മമതയെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു നടപടിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button