Latest NewsNewsBusiness

ഇൻഡിഗോയുടെ വെബ്സൈറ്റ് ലഭിക്കുന്നില്ലേ? കാരണം വ്യക്തമാക്കി കമ്പനി

നവീകരണ സമയത്ത് സെൽഫ് ബാഗേജ് ഡ്രോപ്പ്, ഡിജി യാത്ര സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകില്ല

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനരഹിതമായതിന് പിന്നിലെ കാരണം വ്യക്തമാക്കി കമ്പനി. ഷെഡ്യൂൾ ചെയ്ത നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് വെബ്സൈറ്റിലെ സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് ഇൻഡിഗോ അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഇൻഡിഗോ നൽകിയിരുന്നെങ്കിലും, ഉപഭോക്താക്കൾ ഇന്ന് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ ലഭിച്ചതോടെയാണ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. വെബ്സൈറ്റും, മൊബൈൽ ആപ്പും കോൾ സെന്ററും ഫ്ലൈറ്റ് മോഡിൽ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

സിസ്റ്റത്തിന്റെ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ഓൺലൈൻ സേവനങ്ങൾ ലഭ്യമല്ലെങ്കിലും, എല്ലാ വിമാനത്താവളങ്ങളിലും തടസമില്ലാത്ത ഫ്ലൈറ്റ് ഓപ്പറേഷനുകൾ എയർലൈൻ ഉറപ്പു നൽകിയിട്ടുണ്ട്. നവീകരണ സമയത്ത് സെൽഫ് ബാഗേജ് ഡ്രോപ്പ്, ഡിജി യാത്ര സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകില്ല. ഇന്ന് അർദ്ധരാത്രിയോടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട മുഴുവൻ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി അടക്കമുള്ള നഗരങ്ങളിൽ നിന്ന് ഇൻഡിഗോയുടെ വിമാനങ്ങൾ ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്.

Also Read: നോക്കിയ സി32 സ്വന്തമാക്കാൻ സുവർണാവസരം! വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button