News

സ്പീക്കര്‍ സുമിത്ര മഹാജനും മന്ത്രി അനന്ത് കുമാറിനും ലോക്‌സഭയില്‍ അദ്വാനിയുടെ ശകാരം

നോട്ട് നിരോധന വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയോട് അദ്വാനി രോഷപ്രകടനം നടത്തിയത്. സ്പീക്കര്‍ക്കോ പാര്‍ലമെന്റിറി കാര്യ മന്ത്രിക്കോ സഭ നടത്തണമെന്ന് ഒരാഗ്രഹവുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
‘സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ നടത്തുന്നില്ലെന്ന് ഞാന്‍ പറയാന്‍ പോകുകയാണ്. പരസ്യമായി തന്നെ ഞാനത് പറയും. ഇതില്‍ രണ്ട് പക്ഷത്തുള്ളവരും കക്ഷികളാണ്.’ പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാറിനോട് അദ്വാനി ക്ഷോഭിച്ചു. പരസ്യപ്രതികരണം നടത്തരുതെന്നും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുമെന്നും ലോക്‌സഭയിലെ മീഡിയ ഗാലറിയെ ചൂണ്ടികാണിച്ച് അദ്വാനിയെ അനുനയിപ്പിക്കാന്‍ അനന്ത് കുമാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

shortlink

Post Your Comments


Back to top button