KeralaLatest NewsNews

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം; 500 ൽ 499 മാർക്ക് നേടി

കോഴിക്കോട്: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് 500 ല്‍ 499 മാര്‍ക്ക്. നന്ദന രഞ്ജിഷ് എന്ന മിടുക്കിയാണ് മികച്ച വിജയം നേടിയത്. 99.8 ശതമാനം മാര്‍ക്കാണ് നന്ദന നേടിയത്. ഡോക്ടര്‍മാരായ രഞ്ജിഷിന്‍റെയും ഷംനയുടേയും മകളാണ്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളില്‍ നന്ദന മുഴുവന്‍ മാര്‍ക്കും നേടി. ഇംഗ്ലീഷിലാണ് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടത്.

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ശേഷം സിബിഎസ്ഇ പരീക്ഷാ ഫലം വന്നിരിക്കുകയാണ്.  88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button