NewsIndia

ജയയുടെ സ്വത്തുക്കള്‍ ട്രസ്റ്റിനെന്ന് സൂചന : ട്രസ്റ്റിന്റെ തലപ്പത്ത് ശശികല : ട്രസ്റ്റ് രൂപീകരിച്ചത് നിയമയുദ്ധം ഒഴിവാക്കാന്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ കൈകാര്യംചെയ്യാന്‍ അവര്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കിയിട്ടുണ്ടെന്ന് സൂചന.  ട്രസ്റ്റിന്റെ തലപ്പത്ത് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പത്രത്തിലെ വിശദവിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് ജയലളിതയ്ക്ക് 117.3 കോടിരൂപയുടെ സ്വത്തുക്കളാണുള്ളത്. അതില്‍ നീലഗിരി കോടനാട്ടുള്ള വന്‍ തോട്ടവും ബംഗ്ലാവും ഉള്‍പ്പെടുന്നില്ല. ചെന്നൈ ശിറുതാവൂരിലുള്ള ഫാംഹൗസും ഇതിലില്ല. ഇവയെല്ലാം ജയലളിതയുടെ പേരിലല്ലെന്നാണറിയുന്നത്. എന്തായാലും ചെന്നൈ പോയസ് തോട്ടത്തിലെ വീടുള്‍പ്പടുന്ന സ്വത്തിന്, ജയലളിത തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ 43 കോടി രൂപയുടെ മൂല്യമാണ് കാണിച്ചിട്ടുള്ളത്. ഇപ്പോഴതിന് 80 കോടിയെങ്കിലും മതിപ്പുവിലയുണ്ടെന്നാണ് വസ്തുവ്യാപാരമേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഹൈദരാബാദിലും ജയലളിതയ്ക്ക് ഭൂസ്വത്തുണ്ട്. പോയസ് തോട്ടത്തിലെ വീടുള്‍പ്പെടെ ഇതില്‍ പലതും ജയലളിതയുടെയും അമ്മയുടെയും പേരിലാണ്. അവിവാഹിതയായിരുന്ന ജയലളിതയുടെ സഹോദരന്റെ രണ്ടുമക്കള്‍ ദീപയും ദീപക്കും ഈ സ്വത്തുക്കളില്‍ അവകാശമുന്നയിച്ചാല്‍ നിയമ യുദ്ധമുണ്ടാവും. ഇതൊഴിവാക്കാനാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നാണ് സൂചന.

തമിഴ് മക്കള്‍ക്കുവേണ്ടിയാണ് തന്റെ ജീവിതമെന്നാണ് ജയലളിത പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ സ്വത്തുവകകള്‍ തനിക്കുശേഷം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ വിനിയോഗിക്കപ്പെടണമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടാവും എന്ന സൂചനയാണ് എ.ഐ.എ.ഡി. എം.കെ. വൃത്തങ്ങള്‍ നല്‍കുന്നത്. ജയലളിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത് ഒമ്പത് വണ്ടികളാണ്. ഇവയില്‍ ഏറ്റവും വിലക്കൂടുതലുള്ളത് രണ്ട് ടൊയോട്ട പ്രാഡൊ കാറുകള്‍ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button