India

43 ലക്ഷം രൂപയുമായി സീരിയല്‍ നടന്‍ പിടിയില്‍

ഹൊഷന്‍ഗാബാദ്: അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വെച്ച സീരിയല്‍ നടന്‍ പിടിയില്‍. 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയാണ് പിടിയിലായത്. ഇയാളോടൊപ്പം മറ്റ് രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. വാഹനത്തില്‍ പണം കടത്താന്‍ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. പുതിയ 2000, 500, 100 രൂപ നോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

അതേസമയം, ഈ പണം നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണെന്ന് രാഹുല്‍ ചലാനി പോലീസിനോട് പറഞ്ഞു. മുംബൈയിലുള്ള തന്റെ അക്കൗണ്ടന്റ് തിരിച്ചെത്തിയ ശേഷം പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button