India

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കിണറ്റില്‍ തള്ളി

റാഞ്ചി: ജാര്‍ഖണ്ഡില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരുന്ന രാജ്യമാണ് ജാര്‍ഖണ്ഡ്. ഇത്തവണ നാലു വയസ്സുകാരിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നാലു വയസ്സുകാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചശേഷം കിണറ്റില്‍ വലിച്ചെറിഞ്ഞു.

ജാര്‍ഖണ്ഡിലെ സരായികേല എന്ന സ്ഥലത്താണ് അതിക്രൂരമായ സംഭവം നടക്കുന്നത്. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മയക്കിയെടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടുപോയി. അവിടെനിന്നാണ് കുടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയുടെ ദേഹത്ത് അക്രമികള്‍ കൈയ്യില്‍ കരുതിയ മണ്ണെണ്ണ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ കുട്ടിയെ സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിയുകയും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button