Technology

വിസ്‌മയിപ്പിക്കുന്ന ഫീച്ചറുകളുമായി ഐഫോൺ 8

കാലിഫോർണിയ: ആപ്പിളിന്റെ പത്താം വാർഷികത്തിൽ ആപ്പിൾ പ്രേമികൾക്കായി ഐ ഫോൺ 8 എത്തുന്നു. പൂർണമായി ഗ്ലാസ്സിൽ നിർമിച്ച ബോഡി, വയർലെസ്സ് ചാർജർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പുതിയ ഫോണിന്റെ പ്രത്യേകതയെന്നാണ് സൂചന.

4.7,5.5,5.8 എന്നിങ്ങനെ മൂന്ന്​ സ്​ക്രീൻ സൈസുകളിലായിട്ടാവും പുതിയ ആപ്പിൾ വിപണിയിലെത്തുക. ഹോം ബട്ടന്​ പകരം ടച്ച്​ ഐഡിയോ ഫിംഗർപ്രിൻറ്​ സെൻസറോ ആവും ഐ ഫോൺ 8ന്​ ഉണ്ടാവുക. 3ഡി ഫോട്ടോഗ്രാഫി സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ സാംസങിന്റെ ഫോണുകളിൽ നിലവിലുള്ള വയർലെസ്സ്​ ചാർജിങ്​ സംവിധാനത്തെക്കാളും മികച്ചതാവും ആപ്പിളിന്റെ വയർലെസ്സ് സംവിധാനം എന്നാണ് കണക്കുകൂട്ടൽ. ഹാപ്​റ്റിക്​ ഫീഡ്​ബാക്ക്​ സംവിധാനം ഉൾപ്പെടുത്തിയിട്ടത് മൂലം വിവിധ പ്രവർത്തനങ്ങൾക്ക്​ വിവിധ തരത്തിലുള്ള വൈബ്രേഷൻ ഫീഡ്​ബാക്കുകളാവും ലഭിക്കുക.2017 സെപ്​തംബറിലാവും പുതിയ ഐ ഫോണിന്റെ ലോഞ്ച്​ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button