NewsTechnology

അസൂസിനെ വെല്ലാൻ ജിയോണി എത്തുന്നു

അസൂസിനെ വെല്ലാൻ 7000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി വരുന്നു. അടുത്ത വര്‍ഷം ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘എം2017’ ( M2017 ) എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബാറ്ററി ശേഷി 7000 എംഎഎച്ച് ആയിരിക്കും എന്നതു കൂടാതെ, ഒക്ടാ-കോര്‍ 1.96 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഉണ്ടായിരിക്കും എന്നാണ് പുറത്തുവന്നിട്ടുള്ള മറ്റൊരു വിവരം.

ഭീമന്‍ ബാറ്ററിയുടെ സാന്നിധ്യം ഫോണിന്റെ ഭാരത്തില്‍ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഫോണിന് 230 ഗ്രാം ഭാരമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പിന്‍ഭാഗത്ത് 12 എംപി, 13എംപി ഡ്യുവല്‍ ക്യാമറയും, 8 എംപിയുടെ ഫ്രണ്ട് ക്യാമറയും ഉണ്ടാകും. എം2017 ന്റെ പ്ലാറ്റ്‌ഫോം ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജിയോണിയുടെ ‘അമിഗോ ഒഎസ് യുഐ’യുടെ ഗ്ലാമറുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button