NewsIndia

ഉപഭോക്താക്കള്‍ക്ക് വീണ്ടും സർപ്രൈസുമായി ജിയോ

മുംബൈ: ജിയോ ഓഫറുകള്‍ 2017 മാര്‍ച്ച് 31ന് ശേഷവും നീട്ടിയേക്കുമെന്ന് വിവരങ്ങൾ. ഡിസംബര്‍ ഒന്നിനാണ്, ജിയോ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിക്കൊണ്ട് റിലയന്‍സ് പ്രഖ്യാപനം നടത്തിയത്.ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നീ മറ്റ് കമ്പനികൾ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് തങ്ങളുടെ ഓഫര്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം ആലോചിക്കുന്നത്.

ജിയോയെ എതിരിടാനായി പുത്തന്‍ ഓഫറുകളുമായി എയര്‍ടെലും രംഗത്ത് വന്നിരുന്നു. 145, 345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളാണ് എയർടെൽ അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button