Sports

ബെല്‍ഫോര്‍ട്ട് കേരളത്തിന്റെ യശസ്സുയര്‍ത്തി; കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

കൊച്ചി: ഐഎസ്എല്ലിന്റെ രണ്ടാം സെമിയില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹി ഡൈനാമോസിനെ അടിച്ച് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കരസ്ഥമാക്കുകയായിരുന്നു. ബെല്‍ഫോര്‍ട്ടാണ് കേരളത്തിന്റെ അവസാന കരുത്ത് കാട്ടിയത്. ബെല്‍ഫോര്‍ട്ടിന്റെ അവസാന ഗോള്‍ വിജയ ഗോളാകുകയായിരുന്നു.

എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ കീഴടക്കിയത്. ബുധനാഴ്ച നടക്കുന്ന സെമിയുടെ രണ്ടാം പാദ മത്സരത്തിലും ഗോള്‍ നിലയില്‍ ലീഡ് നേടിയാലാണ് ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കുക. തോല്‍ക്കില്ല എന്ന ഉര്‍ച്ച തീരുമാനത്തോടെയായിരിക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തില്‍ ഇറങ്ങുക.

സെമിയിലെ ആദ്യ പകുതിയില്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയ രണ്ട് ഗോള്‍ ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചപ്പോള്‍ പകരമെന്നോണം രണ്ട് മഞ്ഞക്കാര്‍ഡുകളും
വഴങ്ങി കേരളത്തിന്റെ കൊമ്പന്‍മാര്‍. 45ആം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഷോട്ട് ഡല്‍ഹിയുടെ വല കുലുക്കിയെങ്കിലും ഹാന്‍ഡ് ബോള്‍ എന്ന് വിധിച്ച് റഫറി കൊടി വീശുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button