KeralaNews

മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തിയ ദൃശ്യങ്ങൾ പുറത്ത്

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇതാദ്യമായാണ് ഇത്തരത്തിൽ മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ നിന്ന് പരിശീലനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. വീഡിയോയിൽ ഇവര്‍ ആയുധ പരിശീലനം നടത്തുന്നതായും ദൃശ്യങ്ങളുണ്ട്.

സായുധവിപ്ലവത്തിന് മാവോയിസ്റ്റുകള്‍ തയ്യാറെടുത്തിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദിവാസി ഊരുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആദിവാസികളുടെ പിന്തുണ നഷ്ടപ്പെടുത്തരുതെന്നും കുപ്പൂദേവരാജ് ദൃശ്യങ്ങളില്‍ പറയുന്നുണ്ട് വനപാലകരെ തട്ടിക്കൊണ്ടു പോകാന്‍ മാവോയിസ്റ്റ് സംഘം പദ്ധതിയിട്ടിരുന്നതായും സര്‍ക്കാരിനെതിരായ പല പദ്ധതികള്‍ ഇതിനകം ആവിഷ്‌കരിച്ചതായും വ്യക്തമാക്കുന്ന സംഭാഷണ ശകലങ്ങള്‍ ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്നു.

പോലീസുമായി ഏറ്റുമുട്ടല്‍ നടന്ന വരയന്‍മലയുടെ താഴ്വാരത്ത് ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വിളിക്കുന്ന മുഴക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ആയുധപരിശീലനത്തിന്‍റെ ക്ലാസുകള്‍ നടക്കുന്നതിന്‍റെ ദൃശ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ദൃശ്യങ്ങള്‍ക്ക് പുറമെ സ്ഫോടകവസ്തു നിര്‍മ്മാണത്തെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും എഴുതിയ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ആരോപിച്ച്‌ സിപിഐയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button