ഗുവാഹാട്ടി : അസമില്‍ ബിസിനസ്സുകാരന്റെ വീട്ടില്‍ നിന്ന് 1.55 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു. ഹോട്ടല്‍ ബാര്‍ ഉടമയായ ഹര്‍ജിത് സിങ് ബേദിയുടെ വസതിയില്‍ നിന്നാണ് നോട്ട് ശേഖരം പിടിച്ചത്. കേസ് ആദായനികുതി വകുപ്പിന് കൈമാറിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ പി.ബോറ അറിയിച്ചു. പിടികൂടിയ പണത്തില്‍ 75,000 രൂപ മാത്രമാണ് 500 ന്റെ നോട്ടുകളുള്ളത്. ബാക്കി മുഴുവന്‍ 20000 ത്തിന്റെ പുതിയ നോട്ടുകളാണ്. അതേസമയം ഇത് കള്ളപ്പണമല്ലെന്നും തന്റെ കൈയില്‍ ഇത് തെളിയിക്കാനുള്ള കൃത്യമായ രേഖകളുണ്ടെന്ന് ബേദി പറഞ്ഞു
Post Your Comments