KeralaLatest NewsNews

മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാലേ ഇറങ്ങുകയുള്ളൂ: ടവറിനു മുകളില്‍ കയറി പരിഭ്രാന്തി പരത്തി യുവാവ്

വീടു വച്ചു നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പു നല്‍കി

കോട്ടയം: നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി യുവാവിന്റെ പ്രകടനം. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാല്‍ മാത്രമേ താഴെ ഇറങ്ങുകയുള്ളൂവെന്ന ഭീഷണി ഉയർത്തി ഒരു യുവാവ് ടവറിനു മുകളിൽ നിൽപ്പായി. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ഈരാറ്റുപേട്ട സ്വദേശിയായ പ്രദീപാണ് പരിഭ്രാന്തി പരത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് ജനപ്രതിനിധികളും എത്തി അനുനയിപ്പിച്ച്‌ ഇയാളെ താഴെയിറക്കി.

read also: ‘CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി’; ആര്‍.ഒ.സി റിപ്പോര്‍ട്ടിൽ പിണറായി വിജയന്റെ പേര്

വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പ്രദീപ് ടവറിനു മുകളില്‍ കയറിയത്. എട്ടു മണിയോടെ നാട്ടുകാർ ഇയാളെ താഴെയിറക്കാൻ ശ്രമം ആരംഭിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. തനിക്കു സ്വന്തമായി വീടില്ല, നിരവധി കുടുംബപ്രശ്നങ്ങള്‍ ഉണ്ട് എന്നെല്ലാം ടവറിനു മുകളില്‍ ഇരുന്ന് യുവാവ് വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാല്‍ മാത്രമേ താഴെ ഇറങ്ങുകയുള്ളൂവെന്നും ഇയാൾ പറഞ്ഞു. വീടു വച്ചു നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പു നല്‍കിയതോടെയാണ് ഇയാള്‍ താഴേക്കിറങ്ങാൻ തയാറായത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button