NewsHealth & Fitness

മീൻ കൂടുതൽ കഴിക്കരുത് കാരണം?

എല്ലാവരുടെയും ഇഷ്ട വിഭവമാണ് മീൻ.പ്രത്യേകിച്ച് മലയാളികളുടെ .ഒമേഗ ത്രീ ഫാറ്റി ആസിഡും കാല്‍സ്യവുമെല്ലാമടങ്ങിയ മീന്‍ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്.എന്നാല്‍ എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിയ്‌ക്കുന്നതും ആരോഗ്യത്തിന്‌ അത്ര ഗുണകരമല്ല.മീനിനെ കൂടുതല്‍ ആരോഗ്യദായകമാക്കുന്നത്‌ ഒമേഗ ത്രീ ഫാററി ആസിഡാണ്‌. ഇത്‌ കൂടുതല്‍ ചെല്ലുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വേണ്ടവിധം പ്രവര്‍ത്തിയ്‌ക്കില്ല. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ എന്നിവ ഉണ്ടാകാൻ ഇത് കരണമാകും.

ഒരേ തരം മീന്‍ തന്നെ ഉപയോഗിയ്‌ക്കാതെ പലതരം മീനുകള്‍ വീതം കഴിയ്‌ക്കുന്നതാണ് നല്ലത്. വറുക്കുന്നതിനേക്കാള്‍ കറിവച്ചു കഴിയ്‌ക്കുന്നതാണ്‌ ആരോഗ്യത്തിനു കൂടുതല്‍ ഗുണകരം.ചൂര, കോര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ട്യൂണ മീനില്‍ അല്‍പം കൂടുതല്‍ അളവില്‍ മെര്‍ക്കുറി വരാനുള്ള സാധ്യത പറയപ്പെടുന്നു. ഇത്‌ ഉപയോഗിയ്‌ക്കരുതന്നെല്ല, അധികം വേണ്ട, സ്ഥിരം ശീലവുമാക്കരുത്‌. ഗര്‍ഭകാലത്തും ഇതുപോലെ മുലയൂട്ടുന്ന അമ്മമാരുമാണെങ്കില്‍ മീന്‍ കഴിയ്‌ക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. കാരണം പല മീനുകളിലും ഇപ്പോള്‍ മെര്‍ക്കുറിയുടെ തോത്‌ ഏറെ കൂടുതലാണ്‌. ഇത്‌ കുഞ്ഞിന്റെ തലച്ചോറടക്കമുള്ള ശാരീരികാരോഗ്യത്തിന്‌ ഏറെ ദോഷങ്ങള്‍ വരുത്തും.ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം മത്സ്യം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ദോഷകരമല്ല. എന്നാൽ അമിതമാകാതെ ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button