Uncategorized

ദേശീയ ഗാനത്തത്തോട് അനാദരവ്; അറസ്റ്റിലായവരിൽ മാധ്യമപ്രവർത്തകരും

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയഗാനത്തെ അപമാനിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ്. ഇതിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച സംപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാൽ ദേശീയ ഗാനത്തെ അവഹേളിച്ച സംഭവത്തില്‍ നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടി ഇതിനോടകം വിവാദമായിക്കഴിഞ്ഞു.

ഒരു പെണ്‍കുട്ടിയടങ്ങുന്ന 6 അംഗ സംഘത്തെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ സിനിമയായ ക്ലാഷിന്റെ പ്രദര്‍ശനം നടക്കവേയാണ്. മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശികളായ നൗഷാദ്, അശോക് കുമാര്‍, കാസര്‍കോട് സ്വദേശി ഹനീഫ, കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടറും വയനാട് സ്വദേശിയുമായ ജോയില്‍ സി ജോസ്, നാരദ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വിനേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി സബ്എഡിറ്ററും കോട്ടയം സ്വദേശിയുമായ രതിമോള്‍ എന്നിവരാണ് അറസ്റ്റിലായത്. നിയമ ലംഘനം നടത്തിയതിന് സെക്ഷന്‍ 188 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം ഫിലിംഫെസ്റ്റിവലിന്റെ ആദ്യ ദിനം മുതല്‍ ദേശീയ ഗാനത്തോടുള്ള അവഹേളനവും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവുമാണ് അരങ്ങേറിയിരുന്നത്. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. യുവമോര്‍ച്ച ഡിജിപിക്ക് പരാതി നൽകുകയും തുടർന്ന് നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ കണ്‍ട്രോള്‍ റൂം എസിയെ ഡിജിപി ചുമതലപ്പെടുത്തുകയും ചെയ്തു.

ഡെലിഗേറ്റുകളിൽ ചിലർ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച വാർത്ത ചിത്ര സഹിതം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു . തുടർന്നും ഇത്തരം അനാദരവ് ആവർത്തിക്കപ്പെട്ടതോടെ വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നു . ഇതിനെ തുടർന്ന് ഡിജിപി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ഫെസ്റ്റിവൽ ഡയറക്ടർ കമലിനോട് ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു . കമൽ തീയറ്ററിലെത്തി സുപ്രീം കോടതി വിധി ലംഘിച്ചാൽ പോലീസ് ഇടപെടുമെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു . എന്നാൽ നിശാഗന്ധി തീയറ്ററിൽ വീണ്ടും ദേശീയ ഗാനത്തെ അവഹേളിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് ഇടപെട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button