KeralaNews

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ട: കോടിയേരി ബാലകൃഷ്ണൻ

 

തിരുവനന്തപുരം: ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയഗാനാലാപനത്തെ ചിലർ വൈകാരികമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകൾ ഒത്തുകൂടുന്ന എല്ലായിടത്തും ദേശീയഗാനം കേൾപ്പിക്കണമെന്നു വ്യക്തിപരമായ അഭിപ്രായമെന്ന് എ കെ ബാലനും ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.അതേസമയം തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ എതിര്‍പ്പുമായി സത്യന്‍ അന്തിക്കാടും കമലും വിനീത് ശ്രീനിവാസനും അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button