NewsInternational

ഇന്ത്യക്ക് പിന്നാലെ മറ്റൊരു രാജ്യവും നോട്ട് അസാധുവാക്കൽ നടപടി സ്വീകരിച്ചു

വെനസ്വലെ: ഇന്ത്യയ്ക്ക് പിന്നാലെ ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും നോട്ട് നിരോധനവുമായി രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായ 100 ബൊളിവറിന്റെ നോട്ട് വെനസ്വേല പിന്‍വലിച്ചു. വെനസ്വേലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കൊളാസ് മഡുറോയാണ് തീരുമാനം പ്രഖ്യാപിച്ചത്. കളളപ്പണമാഫിയ്ക്ക് തടയിടാനാണ് ഇത്തരം നടപടിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മൂന്നുദിവസത്തിനുളളില്‍ പ്രചാരത്തിലുളള 100 ബോളിവര്‍ നോട്ടുകള്‍ നിരോധിക്കുമെന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഒരു ലാറ്റിനമേരിക്കന്‍ രാജ്യമാണ് വെനസ്വല.

അസാധുവാക്കിയ 100 ബൊളിവര്‍ നോട്ടിനു മൂന്നു യുഎസ് സെന്റില്‍ താഴെ മാത്രമേ വിലയുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് വെനസ്വല കടുത്ത നടപടിയിലേക്ക് കടന്നത്. രാജ്യത്ത് പ്രചാരത്തിലുളള നോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുളള 100 ബോളിവര്‍ നോട്ടുകള്‍ അടുത്ത മൂന്നുദിവസത്തിനുളളില്‍ പിന്‍വലിക്കുമെന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് നോട്ട് അസാധുവാക്കുന്ന തീരുമാനം വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചത്. ഇതോടെ ഏകദേശം 48 ശതമാനം കറന്‍സികളാവും വെനസ്വലയില്‍ ഉപയോഗത്തില്‍ നിന്നും ഇല്ലാതാവുക.

തൊട്ടടുത്ത രാജ്യമായ കൊളംബിയയില്‍ കോടിക്കണക്കിന് ബൊളിവര്‍ കളളപ്പണമായി രാജ്യാന്തര മാഫിയകള്‍ സൂക്ഷിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നിക്കോളാസ് മഡുറോ വ്യക്തമാക്കി. പ്രസിഡന്റിന്റെ സ്ഥിരം ടിവി പരിപാടിയിലായിരുന്നു നോട്ട് പിന്‍വലിക്കല്‍ നടപടി മഡുറോ പെട്ടെന്നു പ്രഖ്യാപിച്ചത്. ഇപ്പോള്‍ പിന്‍വലിച്ച കറന്‍സിയുടെ 200 മടങ്ങുവരെ വിലയുള്ള പുതിയ നോട്ടുകളും നാണയങ്ങളും ഉടന്‍ പുറത്തിറക്കുമെന്നും മഡുറോ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button