Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പെരുകുന്നു; ദമ്പതികളടക്കം ആറുപേര്‍ പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം വീണ്ടും പോലീസിന്റെ വലയില്‍. കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം വ്യാപകമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. നേരത്തെ നിരവധി തവണ കൊച്ചിയില്‍ നിന്ന് ഇത്തരക്കാരെ പിടികൂടിയിരുന്നു. വീണ്ടും ആറുപേരെയാണ് പിടികൂടിയത്.

തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പിടികൂടിയവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. മൂന്ന് സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയുമാണ് പിടികൂടിയത്. നടത്തിപ്പുകാരന്‍ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്‌കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നതായും വിവരമുണ്ട്. ഇടപാടുകാരനെന്ന വ്യാജേന പോലീസ് സംഭവസ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button