India

24 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

പനാജി: നോട്ട് നിരോധിച്ചതു മുതല്‍ പോലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. ഗോവയില്‍ നടന്ന പോലീസ് റെയ്ഡില്‍ 24ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. തീരദേശ മേഖലയായ കലന്‍ഗുട്ടെ ഗ്രാമത്തില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. കലന്‍ഗുട്ടെയിലെ മൂന്ന് ഗ്രാമവാസികളില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് പൊലീസ് വക്താവ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് പോലീസ് വിവരങ്ങള്‍ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button