KeralaNews

സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍ : സ്തംഭനാവസ്ഥയ്ക്ക് പിന്നില്‍ സര്‍ക്കാരും സ്വകാര്യ കച്ചവട ലോബിക്കാരും തമ്മിലുള്ള ഒത്തുകളി


തിരുവനന്തപുരം : സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി റേഷന്‍ ഭക്ഷ്യ-ധാന്യങ്ങളുടെ വിതരണം തകിടം മറിഞ്ഞു. നവംബര്‍ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ കേന്ദ്ര-ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടുംപിടുത്തമാണ് സംസ്ഥാനത്ത് റേഷന്‍ സംവിധാനം പൂര്‍ണമായും അവതാളത്തിലായത്. എന്നാല്‍ സിവില്‍ സപ്ലൈസ് മന്ത്രി ഇതിന് വേണ്ട നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.

ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയിലുള്ള 1.54 കോടി ആളുകള്‍ക്ക് നാല് കിലോ അരിയും 1 കി.ലോ ഗോതമ്പും സൗജന്യമായി ലഭിയ്ക്കണം. എ.പി.എല്‍ കാറ്റഗറിയിലുള്ള 1.24 കോടി പേര്‍ക്കും 2 രൂപയ്ക്ക് അരി ലഭിയ്‌ക്കേണ്ടതാണ്. എന്നാല്‍ ഡിസംബര്‍ പകുതിയായിട്ടും ഒക്ടോബറിലെ റേഷന്‍ ഇതു വരേയും കൊടുത്തു തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സാധാരണക്കാരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഒരു മാസം റേഷന്‍ വിതരണം നിലയ്ക്കുമ്പോള്‍ ഒരു ലക്ഷത്തിലേറെ ടണ്‍ ഭക്ഷ്യധാന്യമെങ്കിലും പൊതുവിപണിയില്‍ നിന്ന് അമിതമായ വിലയ്ക്ക് വാങ്ങേണ്ടി വരികയാണ് ഇപ്പോള്‍.

ഭക്ഷ്യഭദ്രതാ നിയമം നവംബറില്‍ നടപ്പിലാക്കിയാലേ കേന്ദ്രത്തില്‍ നിന്നും റേഷന്‍ സംവിധാനം പൂര്‍ണതോതിലാക്കാനാകൂ എന്ന് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഫലവത്തായ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തില്ല. കേരളം ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളും ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്താനും. ഇനിയും സര്‍ക്കാര്‍ ഫലവത്തായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്. റേഷന്‍ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം പട്ടിണിയിലാകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button