KeralaLatest News

ഇവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിയ്ക്കില്ല

തിരുവനന്തപുരം : ഇവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍കടകളില്‍ നിന്ന് ഭക്ഷ്യധാന്യം ലഭിയ്ക്കില്ല . റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്കാണ് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കാത്തത്. ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്.

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതു മുതല്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 85 ശതമാനത്തോളം പേര്‍ മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. പലതവണയാണ് കേന്ദ്രം കേരളത്തിന് സമയം നീട്ടി നല്‍കിയത്.

റേഷന്‍ തിരിമറി തടയുന്നതിന് ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വീണ്ടും സമയം നീട്ടി നല്‍കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടി ഊര്‍്ജിതമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശ്രമം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button