NewsIndia

ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ 13 കാരിയെ മയക്കി കിടത്തി കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി:ബര്‍ത്ത് ഡേ ആഘോഷത്തില്‍ പങ്കുചേരാനെത്തിയ 13കാരിയെ ശീതള പാനീയത്തില്‍ മയക്കു ഗുളിക ചേര്‍ത്ത് നല്‍കിയ ശേഷം 17 ഉം, 18 ഉം വയസുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറില്‍ ഡിസംബര്‍ 13നാണ് സംഭവം.

പിന്നീട് പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.പീഡിപ്പിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.ആണ്‍സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടിയെത്തിയത്. മൂന്നു പേരും മാത്രമാണ് ഉണ്ടായിരുന്നത്.

വഴിപോക്കരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button