NewsIndia

തമിഴ്‌നാട്ടിലെ അമ്മ പദ്ധതികൾ പിന്തുടർന്ന് രാജസ്ഥാൻ

ജയ്പുര്‍: തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃക പിന്തുടർന്ന് രാജസ്ഥാൻ. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകാൻ തമിഴ്നാട്ടിൽ ജയലളിത ആരംഭിച്ച അമ്മ കാന്റീൻ മാതൃക അനുകരിച്ച് രാജസ്ഥാൻ സർക്കാരും രംഗത്തെത്തി. അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനിലെ പദ്ധതി. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പുർ മുൻസിപ്പൽ കോർപ്പറേഷനിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ഉദ്ഘാടനം ചെയ്തു.

അഞ്ചു രൂപയാണ് പ്രഭാത ഭക്ഷണത്തിനു ഈടാക്കുന്നത്. ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും എട്ട് രൂപയാണ് നിരക്ക്. ഭക്ഷണം തയ്യാറാക്കി വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ 12 ജില്ലകളിലെ 80 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാനുകളും നിരത്തിലിറക്കി.

പ്രത്യേകം പരിശീലനം ലഭിച്ചവരാണ് പാചകവും വിതരണവും ചെയ്യുന്നത്. ഇവർക്ക് പ്രത്യേക വസ്ത്രങ്ങളുണ്ടാകും. അതുപോലെ നോട്ട് ക്ഷാമത്തെത്തുടർന്ന് പണം നൽകാൻ ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങളും വാനുകളിലുണ്ടാകും. സാധാരണക്കാരായ തൊഴിലാളികള്‍,റിക്ഷ വലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലം ഈ പദ്ധതിയുടെ ഗുണം ലഭിക്കും. പ്രദേശിക ഭരണ സംവിധാനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button