International

ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തു

ന്യൂയോർക്ക് : നൈജീരിയയിലെ പരിസ്ഥിതി മന്ത്രിയായ അമിനാ മുഹമ്മദിനെ ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. പുതിയ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ തന്റെ ഡെപ്യൂട്ടിയായി നിയമിച്ചത്. കൂടാതെ ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചിട്ടുണ്ട്.

യുഎന്നില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അമിനാ മുഹമ്മദ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയായത്. യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള അമിന ബാന്‍ കി മൂണിന്‍റെ കീഴില്‍, ഡെവലപ്പ്‌മെന്റ് പ്ലാനിംഗില്‍ സ്പെഷ്യല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയില്‍ പ്രോഫസറായിരുന്ന അമിനാ മുഹമ്മദ് നിരവധി അന്താരാഷ്ട്രസമിതികളിലും, യുഎന്‍ സെക്രട്ടറി ജനറലിന്റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതതല സമിതിയിലും അംഗമായിരുന്നു.

ഇതോടൊപ്പം തന്നെ നയപരമായ കാര്യങ്ങള്‍ക്ക് പുതുതായി രൂപീകരിച്ച പ്രത്യേക ഉപദേശക എന്ന പദവിയിലേക്ക് ദക്ഷിണകൊറിയയില്‍ നിന്നുള്ള ക്യുംഗ് വാ കാംഗിനെ നിയമിച്ചതായി യു എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു. ആഗോള രംഗത്തെ പ്രവര്‍ത്തനപരിചയം, കഴിവ്, നയതന്ത്ര മികവ് തുടങ്ങിയവ പരിഗണിച്ചാണ് ഇവരെ നിയമിച്ചതെന്ന് ഗുട്ടെറസ്സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button