NewsInternational

റിയാലിറ്റി ഷോയില്‍ കൊലപാതകവും റേപ്പും എല്ലാത്തിനും സമ്മതമാണെന്ന് സമ്മതിപത്രം നല്‍കണം : ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സംഘാടകര്‍

മോസ്‌കോ: കുറ്റകൃത്യങ്ങള്‍ അനുവദിക്കുന്ന പുതിയ റഷ്യന്‍ റിയാലിറ്റി ഷോ അടുത്ത വര്‍ഷം തുടങ്ങും. ഗെയിം 2: വിന്റര്‍ എന്ന റിയാലിറ്റി ഷോയാണ് 30 മത്സരാര്‍ത്ഥികളുമായി ആരംഭിക്കുന്നത്. സൈബീരിയയില്‍ മൈനസ് 40 ഡിഗ്രി തണുപ്പിലാണ് റിയാലിറ്റി ഷോ നടക്കുക.  ആഴ്ചയില്‍ 24 മണിക്കൂറും ഓണ്‍ലൈനായി ഷോ ലഭ്യമാകും. റിയാലിറ്റി ഷോയിലെ വിജയിക്ക് 10 കോടി 56 ലക്ഷമാണ് പുരസ്‌കാര തുകയായി ലഭിക്കുക.
മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരും അവരെ മുറിവേല്‍പ്പിച്ചാലോ കയ്യോ കാലോ വെട്ടിയാലോ കൊന്നു കളഞ്ഞാലോ പ്രശ്‌നമില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുക്കണം. 2000 ക്യാമറകളും 900 ഹെക്ടറില്‍ 30 മത്സരാര്‍ത്ഥികളുമാണ് റിയാലിറ്റി ഷോയില്‍ മാറ്റുരക്കുക.

എല്ലാം അനുവദനീയമാണ് എന്നുള്ളത് റിയാലിറ്റി ഷോയുടെ പ്രത്യേകത. സംഘട്ടനവും മദ്യവും കൊലപാതകവും റേപ്പും പുകവലിയുമെല്ലാം റിയാലിറ്റി ഷോക്ക് പകിട്ടേകും. റേപ്പ് ചെയ്യപ്പെടുന്നതിനും കൊല ചെയ്യപ്പെടുന്നതിനും സമ്മതമാണെന്ന് ഓരോ മത്സരാര്‍ത്ഥിയും എഴുതി നല്‍കുന്നുണ്ടെങ്കിലും റിയാലിറ്റി ഷോയില്‍ കുറ്റം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. റിയാലിറ്റി ഷോ നടക്കുന്നത് റഷ്യയിലാണെന്നും റഷ്യയിലെ എല്ലാ നിയമങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നും സംഘാടകര്‍ പറയുന്നു.

റിയാലിറ്റി ഷോ നടക്കുന്ന സ്ഥലത്ത് കരടികളും ചെന്നായ്ക്കളുമുണ്ട്. മത്സരാര്‍ത്ഥികള്‍ കൊല ചെയ്യപ്പെട്ടാലും റേപ്പിനിരയായാലും അവരുടെ ക്ലെയിമുകളൊന്നും നല്‍കില്ലെന്ന് ഷോ നടത്തുന്ന എവ്ഗനി പ്യാറ്റ്‌കോക്‌സ്‌കി പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് 18 വയസ് പൂര്‍ത്തിയായിരിക്കുകയും പൂര്‍ണ്ണ മാനസികാരോഗ്യം ഉള്ളയാളുമായിരിക്കണം. റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നതിന് 5 രാജ്യങ്ങള്‍ ഇതിനോടകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എവ്ഗനി പ്യാറ്റ്‌കോക്‌സ്‌കി പറഞ്ഞു. കൂടാതെ ഒരു അമേരിക്കക്കാരന്‍ അടക്കം 60 ആളുകള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായും അവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button