India

കശ്മീരില്‍ വെടിവെയ്പ്പ്; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പാമ്പോറില്‍ ഭീകരാക്രമണം. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ചാണ് ഭീകരര്‍ തുറന്ന വെടിവെയ്പ് നടത്തിയത്. സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചിരുന്നു.

ഭീകരരുടെ വെടിവെയ്പിനെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണ്. സംഭവ സമയത്ത് പൊതു ജനങ്ങളുണ്ടായിരുന്നതിനാല്‍ തുറന്ന വെടിവെയ്പ് നടത്താന്‍ സൈന്യത്തിന് സാധിച്ചില്ല. അതിനാലാണ് ഭീകരര്‍ രക്ഷപ്പെട്ടെതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button