NewsInternational

ഭക്ഷണവും വെള്ളവും ഇല്ലാതെ ജനങ്ങള്‍ വലയുമ്പോൾ സെല്‍ഫിയെടുത്ത് ആഘോഷിക്കാൻ അലപ്പോയിൽ ടൂറിസ്റ്റുകൾ

അലപ്പോ: അലപ്പോയിലെ തകര്‍ന്ന നഗരത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ വലയുമ്പോൾ ആ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് ആഘോഷമാക്കുകയാണ് അലപ്പോയിലെത്തിയിരിക്കുന്ന ടൂറിസ്റ്റുകള്‍..ഇത്തരത്തില്‍ തീരെ മനുഷ്യത്വമില്ലാത്ത വിധത്തിലാണ് ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ സെല്‍ഫിയെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിറിയയിലെ ആലെപ്പോ നഗരം അമേരിക്കയും സഖ്യകക്ഷികളും തിരിച്ച്‌ പിടിച്ചതിനെ തുടര്‍ന്ന് ഇവിടേക്ക് വീണ്ടും ടൂറിസ്റ്റുകള്‍ എത്താന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്

സിറിയന്‍ സേനയും പ്രസിഡന്റായ ആസാദ് വിരുദ്ധ റിബലുകളും തമ്മിലുള്ള പോരാട്ടം ശക്തമായ അലപ്പോയിലെ കിഴക്കന്‍ ഭാഗത്താണ് ആയിരക്കണക്കിന് പേര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുന്നത്,തുടര്‍ച്ചയായ യുദ്ധത്തില്‍ തകര്‍ന്നിരിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ക്കും ചരിത്ര സ്മാരകങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും മുന്നില്‍ നിന്നാണ് ടൂറിസ്റ്റുകള്‍ സെല്‍ഫിയെടുക്കുന്നത്.ഗവണ്‍മെന്റ് സേനകള്‍ ആലെപ്പോയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച്‌ പിടിച്ചതിന് ശേഷം ഇവിടെ നിന്നും 6000ത്തോളം സിവിലിയന്മാരും റിബലുകളും പലായനം ചെയ്തിട്ടുണ്ട്. ഇതില്‍ 2700 കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ കിഴക്കന്‍ സിറിയയിലെ വലിയ നഗരമായ ആലെപ്പോയില്‍ ഇപ്പോഴും ആയിരക്കണക്കിന് പേര്‍ പട്ടിണിയും രോഗബാധയുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലെപ്പോയിലെ പുരാതന സ്മാരമായ സിറ്റാഡെല്‍ യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ഉമ്മയാദ് മോസ്കിന്റെ മിനാരത്തിനും നാശമുണ്ടായിട്ടുണ്ട്.രോഗബാധിതരും മുറിവേറ്റവരും ആഹാരമില്ലാതെ വലയുന്നവരുമായ ആയിരക്കണക്കിന് പേര്‍ ആലെപ്പോയില്‍ പെട്ട് പോയിട്ടുണ്ടെന്നാണ് ദി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ്ക്രോസിന്റെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments


Back to top button