NewsInternational

ഇന്തോനേഷ്യയില്‍ വ്യോമസേനവിമാനം തകര്‍ന്നുവീണ് 13 മരണം

ജക്കാര്‍ത്താ: ഇന്തോനേഷ്യയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് 13 പേര്‍ മരിച്ചു. വ്യോമസേനയുടെ യാത്രാവിമാനമായ ഹെര്‍ക്കുലീസ് സി-130 ആണ് അപകടത്തില്‍പ്പെട്ടത്. പാപുവ പ്രവിശ്യയിലെ മലനിരയിലാണ് വിമാനം തകര്‍ന്നുവീണത്. ടിമിക്കയില്‍നിന്നും വമേനയിലേക്കു പോകുകയായിരുന്ന വിമാനം ഞായറാഴ്ച രാവിലെ 6.15 നാണ് തകര്‍ന്നുവീണത്.

എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. വിമനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യോമസേന അധികൃതര്‍ അറിയിച്ചു. 2015ല്‍ ഇന്തോനേഷ്യയില്‍ വ്യോമസേനയുടെ വിമാനം ജനവാസകേന്ദ്രത്തിനുമേല്‍ തകര്‍ന്നു വീണ് 121 പേര്‍ മരിച്ചിരുന്നു.

shortlink

Post Your Comments


Back to top button