KeralaNews

ഐഎസ്എൽ ഫൈനൽ മത്സരങ്ങൾ : കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൊച്ചി: ഇന്ന് കേരളബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ കൊച്ചിയിൽ എത്തുന്നവർ മുൻകൂട്ടി കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിൽ പ്രധാനം കളി കാണണമെങ്കില്‍ വൈകീട്ട് ആറ് മണിക്ക് മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം എന്നുള്ളതാണ്. കൃത്യം ആറു മണിക്ക് തന്നെ ഗേറ്റ് പൂട്ടും. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും അടക്കമുള്ള പ്രമുഖരും മത്സരം കാണാനെത്തും.

കുടിവെള്ളവിൽപ്പന ഉണ്ടാകില്ല. പകരം സ്റ്റേഡിയത്തിനുള്ളില്‍ 46 ഇടത്ത് കുടിവെള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്ത് നിന്നും വാങ്ങുന്ന വെള്ളക്കുപ്പികൾക്ക് സ്റ്റേഡിയത്തിൽ നിരോധനമുണ്ട്.ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 6 മണി വരെയാണ് പ്രവേശനം. ഗ്യാലറിയിലേക്ക് ബാഗ്, കുപ്പി, പുകയില ഉത്പന്നങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഹെല്‍മെറ്റ് തുടങ്ങിയവ അനുവദിക്കില്ല. സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ച ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് വീണ്ടും പ്രവേശനം ഉണ്ടായിരിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button